ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്ന് തുഷാര്‍, മൂന്നിടങ്ങളിലേയ്ക്കുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ : ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളിലേയ്ക്കുള്ള
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലത്തൂരില്‍ ടി.വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ ഏറെ കാത്തിരുന്ന തൃശ്ശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തന്റെ സ്ഥാനാര്‍ത്ഥിത്വം താനല്ല പ്രഖ്യാപിക്കുന്നതെന്നും ബി.ഡി.ജെ.എസ് കൗണ്‍സില്‍ കൂടിയിട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു.

കേരളത്തില്‍ എന്തായാലും എന്‍.ഡി.എ കുറഞ്ഞത് നാലു സീറ്റെങ്കിയും നേടുമെന്ന സാധ്യത കാണുന്നുണ്ടെന്ന് തുഷാര്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. എന്‍.ഡി.എയ്ക്ക് ഏറ്റവും ജയസാധ്യതയുള്ള സീറ്റാണ് തൃശ്ശൂര്‍.