തൊടുപുഴ: കൊടിയ ജല ക്ഷാമത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഓരോ ദിവസം ചെല്ലുന്തോറും ചൂട് കൂടി വരികയാണ്. ഇതിനിടെ തൊടുപുഴയില്‍ നിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാകുന്നത്. തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് വറ്റിയ കിണര്‍ ജലസമൃദ്ധമായിരിക്കുകയാണ്. കടുത്തവേനലില്‍ വറ്റിയ നിലയിലായിരുന്ന കണ്ടോത്ത് തോമസിന്റെ വീട്ടിലെ കിണറാണ് 17 അടി വെള്ളമുയര്‍ന്ന് ജലസമൃദ്ധമായത്. എന്നാല്‍ സമീപത്തെ വീടുകളിലെ കിണറുകള്‍ വറ്റിയ നിലയിലാണ്.
വെള്ളം വറ്റിയതിനെത്തുടര്‍ന്നു മൂന്നാഴ്ച മുമ്പ് കിണര്‍ വൃത്തിയാക്കനൊരുങ്ങിയപ്പോഴാണ് വെള്ളമുയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മൂന്നടി വെള്ളം കുറഞ്ഞിട്ടുണ്ട്. വെള്ളത്തിന് രുചിവ്യത്യാസമോ മറ്റ് അസ്വാഭാവാവികതകളോയില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ വെള്ളം തിളപ്പിച്ചാറിച്ചാണ് ഉപയോഗിക്കുന്നത്. 35 വര്‍ഷം പഴക്കമുള്ള കിണറിന് 30 അടി ആഴമുണ്ട്. അടുത്തദിവസം തന്നെ കിണര്‍ പരിശോധിക്കുമെന്ന് ഭൂഗര്‍ഭജല വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനുശേഷമേ ജലനിരപ്പ് ഉയര്‍ന്നതിന്റെ കാരണം വ്യക്തമാകൂ.