തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് ഇട്ട പോസ്റ്റില്‍ ജാതി കുത്തിത്തിരുകിയ രാഹുല്‍ ഈശ്വറിന് ഫേസ്ബുക്കില്‍ പൊങ്കാല. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ്- എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ചില കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണെന്നും രാഹുല്‍ കുറിച്ചു.
രാഹുലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
ശബരിമല പോരാട്ടങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രന്. പ്രയാര്‍ സാറും ശ്രീ അജയ് തറയിലും അടക്കം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..
ആദ്യമുണ്ടായിരുന്നതില്‍ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും ളൗഹഹ ംെശിഴ ആയി പോരാട്ടത്തിന് ഇറങ്ങി. അതില്‍ ശ്രീ കെ സുരേന്ദ്രന് ഊര്‍ജ്ജസ്വലമായ ഒരു പങ്കുവഹിച്ചു. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്.
ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള താങ്കള്‍ക്കൊക്കെ ഇങ്ങനെ ജാതി പറഞ്ഞു കളിക്കാന്‍ നാണമില്ലേ? ? എത്ര ജാതികളാണ് നിങ്ങളുടെ പോസ്റ്റില്‍? മഹാ കഷ്ടം,! ജാതിയില്‍ നിന്നും മതത്തില്നിന്നുമൊക്കെ മനുഷ്യരെ സ്വാതന്ത്രരാക്കാന്‍ ആണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, ഇതെങ്ങോട്ടാണ് നിങ്ങളൊക്കെ ഈ സമൂഹത്തെ കൊണ്ടുപോകുന്നത്? എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.