വയനാടിനു പിന്നാലെ കാസര്‍ഗോഡ് ജില്ലയും കുരങ്ങുപനിപ്പേടിയില്‍; കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നു; ചെള്ളുകള്‍ വ്യാപിക്കുന്നു

കാസര്‍കോഡ്: വയനാടിന് പിന്നാലെ കാസര്‍കോഡ് ജില്ലയിയും കുരങ്ങ് പനിപ്പേടിയില്‍. കുരങ്ങു പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ ജില്ലയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി.

നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം പക്ഷികളിലൂടെയും വൈറസ് പടരാറുണ്ട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്.