പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതര്‍, ക്വട്ടേഷന്‍ നല്‍കിയത് 15 ലക്ഷത്തിന്

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ തിരക്ക് പിടിച്ച നീക്കം. ഇപ്പോള്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതംബരനും മറ്റ് ആറ് പേരും പാര്‍ട്ടിയുടെ ഡമ്മി പ്രതികളാണെന്നാണ് ആരോപണം ഉയരുന്നത്. കഞ്ചാവ് ലഹരിയിലാണ് കൊലനടത്തിയതെന്നായിരുന്നു പീതാംബരന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ കണ്ണൂരില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നിലെന്ന് പോലീസിന് ആദ്യം സൂചന ലഭിച്ചിരുന്നു. 15 ലക്ഷം രൂപയ്ക്കാണത്രെ ഇതൊരുക്കിയത്. പ്രൊഫഷണല്‍ കൊലയാളികള്‍ക്ക് മത്രമേ ഇത്തരതത്തില്‍ കൊലപാതകം നടത്താന്‍ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് പറയുന്നത്. ഇതാണ് ഡമ്മി പ്രതികളെ മുന്നോട്ട് ഇട്ടുകൊടുത്തത്. യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായാല്‍ പാര്‍ട്ടിയിലെ ഉന്നതരും കുടുംഗും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ കാണിച്ചുകൊടുത്ത പ്രവര്‍ത്തകരാണ് ഇപ്പോള്‍ പ്രതികളായി പോലീസ് പറയുന്നത്.

കണ്ണൂരില്‍ നിന്നെത്തിയ വാഹനത്തിലുണ്ടായിരുന്നവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനയുണ്ടെങ്കിലും പ്രധാന പ്രതി പീതാംബരനെയാക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ ആരോപണ നിഴലിലാ്ണ് ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് വ്യാജ കഥ നല്‍കി പോലീസ് കേസ് അട്ടിമറിയ്ക്കുന്നത്.

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണുകളും വിരലടയാളങ്ങളും പോലീസ് ഭാഷ്യത്തെ പൊളിക്കുന്നതാണ്. ക്വട്ടേഷന്‍ സംഘത്തിലേയ്ക്ക് കേസ് നീളാതിരിക്കാനുള്ള എല്ലാ ജാഗ്രതയും പോലീസ് സ്വീകരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് സിപിഎം ലേക്കല്‍ കമ്മിറ്റി അംഗം കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നത്.