ജനകോടികള്‍ നെഞ്ചിലേറ്റിയ അറ്റ്ലസ് രാമചന്ദ്രന് ജയിലിലായതും പിന്നീട് ജയില്‍ മോചിതനായതും വന്‍ വാര്‍ത്തയായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെ താന്‍ തിരികെ എത്തും എന്ന് അദ്ദേഹം പറയാതെ പറഞ്ഞിരുന്നു. ഇപ്പോള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കി ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് അദ്ദേഹം.
അറ്റ്ലസ് ഗ്രൂപ്പ് ഓഹരി രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്നു അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം. എന്നാല്‍ ഇപ്പോള്‍ 286 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കമ്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. അടുത്ത മാസം 19ന് അറ്റ്ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ ബോഡി യോ?ഗം നടക്കുമെന്നും വാര്‍ത്തകളുണ്ട്.
നിലവില്‍ ബംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികളാണ് അറ്റ്ലസ് ഗ്രൂപ്പിനുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.