കൊച്ചി: രാഷ്ട്രീയ പ്രവേശന വാര്‍ത്ത നിഷേധിച്ച് നടി മഞ്ജു വാര്യര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മഞ്ജു കോണ്‍ഗ്രസില്‍ ചേരുമെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുമെന്നും വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് മഞ്ജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനായി താനിപ്പോള്‍ ഹൈദരാബാദിലാണുള്ളതെന്നും മഞ്ജു പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ജു കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും മഞ്ജു ഇറങ്ങുമെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു ചര്‍ച്ച നടത്തിക്കഴിഞ്ഞു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.