വിരട്ടലും ഭീഷണിയും ഉണ്ടായി: വൈക്കം വിജയലക്ഷ്മി

വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന തീരുമാനത്തിനു പിന്നാലെ സന്തോഷിന്റെ ഭാഗത്തു നിന്നും ഭീഷണിയും വിരട്ടലും ഉണ്ടായതായി ഗായിക വൈക്കം വിജയലക്ഷ്മി. തുടര്‍ന്ന് അമ്മാവന്മാര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ രമ്യതയില്‍ എത്തിച്ചത്. ഇപ്പോള്‍ ഒരുപാട് സമാധാനം ഉണ്ടെന്നും സംഗീതമാണ് ഇതിനൊക്കെ ശക്തി പകര്‍ന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. പത്രത്തിലെ വൈവാഹിക പംക്തിയില്‍ നിന്നും ലഭിച്ച 600 അപേക്ഷകളില്‍ നിന്നാണ് ഇയാളെ തെരഞ്ഞെടുത്തത്. എന്റെ സംഗീതത്തിന് തുണയായി ഒപ്പം നില്‍ക്കുമെന്നും തന്റെ വീട്ടില്‍ താമസിക്കാമെന്നും സമ്മതിച്ചതാണ്. എന്നാല്‍, പിന്നീട് ആകെ മാറി. സംഗീത അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സ്‌റ്റേജ് ഷോകള്‍ക്ക് പോകാന്‍ അനുവദിക്കില്ലെന്നുമായി. ഇതോടൊപ്പം തന്റെ വീട്ടില്‍ നിന്നുകൊള്ളാമെന്ന വാക്കും മാറ്റി. ഇതോടെയാണ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കഠിന തീരുമാനത്തില്‍ എത്തിയത്.