പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വര്‍ക്കല എം.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വര്‍ക്കല സ്വദേശിയായ അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.