അഖിലകേരള ചലച്ചിത്ര നിര്‍മ്മാണ ശില്‍പ്പശാല ‘തിരക്കല’യ്ക്ക് എം.ജിയില്‍ തിരിതെളിഞ്ഞു

ചിത്രം കടപ്പാട്: മനോരമ

കോട്ടയം : എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേര്‍സ് വിഭാഗവും ഭാഷാപോഷിണി മാസികയും ചേര്‍ന്നൊരുക്കുന്ന അഖില കേരള ചലചിത്ര നിര്‍മ്മാണ ശില്‍പ്പശാല ‘ തിരക്കല ‘, എം.ജി സര്‍വകലാശാല ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സംസ്‌കാരം പൂര്‍ണ്ണമായും ദ്യശ്യ സംസ്‌കാരമായി പരിണമിച്ചിരിക്കുന്നു , ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് എല്ലാം ഇന്ന് മുന്നോട്ട് പോകുന്നത് അത് കൊണ്ട് തന്നെ സിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈ വന്നിരിക്കുന്ന കാല ഘട്ടമാണിത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു .

കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് . സിനിമാ മേഖലയിലെ ശ്രദ്ധേയരായ കലാകാരുടെ ശിക്ഷണത്തില്‍ പ്രതിനിധികളെ 3 ടീമുകളായി തിരിച്ച് ഹ്രസ്വ ചിത്രങ്ങളൊരുക്കി പതിവു രീതികളില്‍ നിന്നും ഏറെ വ്യത്യസ്ഥമായാണ് ശില്‍പ്പശാല മുന്നോട്ട് പോകുന്നത് .

ആദ്യ ദിനത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത്ക്കളായ ഉണ്ണി ആര്‍ , ബിപിന്‍ ചന്ദ്രന്‍ സംവിധായകനും നടനനുമായ സിദ്ധാര്‍ത്ഥ ശിവ എന്നിവരുടെ നേതൃത്വത്തില്‍ കഥാ രചനയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത് . ശ്രീബാല കെ മേനോന്‍ , രജ്ഞി പണിക്കര്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു.

രണ്ടാം ദിനത്തില്‍ സംവിധായകരായ ജിത്തു ജോസഫ് , മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ക്കു കീഴില്‍ പ്രതിനിധികള്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കും . നിതീഷ് കുറുപ്പ് , വിഷ്ണു നമ്പൂതിരി , കിരണ്‍ തുടങ്ങിയ പ്രൊഫഷണല്‍ ഛായാഗ്രാഹകരാണ് വിദ്യാര്‍ത്ഥികളൊരുക്കുന്ന സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് .

മൂന്നാം ദിവസം എഡിറ്റിംഗ് പൂര്‍ത്തീകരിച്ച് സിനിമകളുടെ പ്രദര്‍ശനവും സമാപന സമ്മേളനവും നടക്കും . സമ്മേളത്തില്‍ വിജയികള്‍ക്ക് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും . കലാലയങ്ങളിലെ സിനിമാ പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ള ശില്‍പ്പശാലയുടെ ഡയറക്ടറായി ഡോ: അജു കെ നാരായണനും കോര്‍ഡിനേറ്ററായി ഡോ. ഹരികുമാര്‍ ചങ്ങമ്പുഴയുമാണ് പ്രവര്‍ത്തിക്കുന്നത് .

വെള്ളിയാഴ്ച നടന്ന ശില്‍പ്പശാലയുടെ ഉദ്ഘാടന യോഗത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സ് ഡയറക്ടര്‍ ഡോ: വി.സി ഹാരീസ് അദ്ധ്യക്ഷനായി , ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.സി നാരായണന്‍ , ഉണ്ണി ആര്‍ , ബിപിന്‍ ചന്ദ്രന്‍ , സിദ്ധാര്‍ത്ഥ ശിവ , ഡോ : അജു കെ നാരായണന്‍ , ഡോ: ഹരികുമാര്‍ ചങ്ങമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു .

levinലെവിന്‍ കെ വിജയന്‍

LEAVE A REPLY