പ്രവര്‍ത്തനം നിര്‍ത്തി…

പാലക്കാട്: കടുത്ത ജലക്ഷാമം കണക്കിലെടുത്ത് കഞ്ചിക്കോട്ടെ പുതുശ്ശേരി പഞ്ചായത്തിലെ പെപ്‌സി പ്ലാന്റ് തത്കാലത്തേക്ക് പൂട്ടി. കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ ജല നിയന്ത്രണ നിര്‍ദ്ദേശമാണ് പെപ്‌സി പൂട്ടിച്ചത ്.കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ അമിതമായി ഭൂഗര്‍ഭ ജലം ഊറ്റുന്നതിനെതിരെ നടന്ന പ്രതിഷേധമൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചുവന്ന പ്ലാന്റാണ് ഇപ്പോള്‍ വെള്ളം കിട്ടാതെ പൂട്ടിയത്.