മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നു

മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുത്ത് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ശിക്കാറിന്റെ നിര്‍മാതാവായ രാജഗോപാല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകരെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ നിശ്ചയിച്ചിട്ടില്ല.

നേരത്തേ തന്നെ പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനൊപ്പം നിവിന്‍പോളിയെയും എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ വേഷം ഏറ്റെടുക്കാന്‍ നിവിന്‍പോളി വിസമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ കൂറേ കൂടി താരമൂല്യം ഉറപ്പിച്ച നിവിന്‍പോളി തനിക്ക് മതിയായ പ്രാതിനിധ്യമുള്ള തിരക്കഥ മാത്രമേ അംഗീകരിക്കാനിടയുള്ളൂ.