ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12-ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണദ്ദേഹം.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മന്ത്രിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.