മാധവിക്കുട്ടിയുടെ ജീവിതം ആസ്പതമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തും. എന്നാല്‍ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കാന്‍ ദിലീപ് കമലിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിന്റെ സത്യാവസ്ത സംവിധായകന് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
വാര്‍ത്ത കമല്‍ നിഷേധിച്ചു. ദിലീപും മഞ്ജുവും പ്രൊഫഷണലായ ആളുകളാണ്. ഈ തരത്തില്‍ പ്രവര്‍ത്തിക്കുന്നയാളല്ല ദിലീപെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം.
വിദ്യാബാലന് ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. മാധവിക്കുട്ടിയുടെ മതം മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമായതിനാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നു ചിന്തിക്കുന്നാണ്ടാകും.
ഹിന്ദിയില്‍ ചിത്രങ്ങള്‍ കുറഞ്ഞ സമയത്ത് തെന്നിന്ത്യയിലേക്ക് വരുന്നതും താരമൂല്യത്തെ കുറയ്ക്കുമെന്ന് കരുതുന്നുണ്ടാകാം. തന്നോട് നേരിട്ട് സംസാരിക്കാന്‍ വിദ്യ തയാറായില്ല. പൊതു സുഹൃത്തായ റസൂല്‍ പൂക്കുട്ടി വഴി സംസാരിച്ചപ്പോള്‍ നേരില്‍ കാണുമ്പോള്‍ സംഭവിച്ചതെന്തെന്ന് പറയാം എന്ന നിലപാടാണ് വിദ്യ അറിയിച്ചത്.
മതംമാറ്റമുള്പ്പടെ മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ ഏടുകളെയും സ്പര്‍ശിക്കുന്ന സിനിമ ഒരിക്കലും അവരുടെ ജീവിതത്തെ കളങ്കപ്പെടുത്തുന്നതാകില്ലെന്നും മറ്റൊരു മാധവിക്കുട്ടിയെയാകും പ്രേക്ഷകര്‍ സ്ക്രീനില്‍ കാണുകയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.