ബാബുരാജിനെ വെട്ടിയ സംഭവം: ദമ്പതികള്‍ അറസ്റ്റില്‍

അടിമാലി: സ്ഥലത്തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ ബാബുരാജിനെ വെട്ടിയ സംഭവത്തില്‍ പ്രതികളായ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. കമ്പിലൈന്‍ തറമുട്ടം മാത്യു, ഭാര്യ ലിസി എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

അടിമാലി കല്ലാറില്‍ ബാബുരാജിനുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്. വെട്ടേറ്റ ബാബുരാജിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആലുവയിലുള്ള രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.


വീഡിയോ: ജിതിന്‍ സി ജോയ്‌

അറസ്റ്റിലായ ദമ്പതികളെ അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മാത്യുവിനെ ദേവികുളം സബ് ജയിലിലേക്കും ലിസിയെ കോട്ടയം സബ്ജയിലിലേക്കുമാണ് മാറ്റിയത്. മാത്യുവിന് എതിരെ വധശ്രമവും ഭാര്യ ലിസിക്ക് എതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.