സ്പീക്കര്‍ അടക്കം എഐഎഡിഎംകെയ്ക്ക് 136 എംഎല്‍എമാരാണ് ഉളളത്. 234 അംഗ നിയമസഭയില്‍ ജയലളിതയുടെ മരണശേഷം 233 അംഗങ്ങളാണ് ഉളളത്. ശശികലയ്ക്ക് മുഖ്യമന്ത്രിയായി ഭൂരിപക്ഷം തെളിയിക്കണമെങ്കിലോ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കണമെങ്കിലോ എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ശേഷം ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.മുഖ്യമന്ത്രിയാകാനുളള ശശികലയുടെ നീക്കത്തില്‍ ഗവര്‍ണര്‍ ആണ് നിലപാട് വ്യക്തമാക്കേണ്ടത്. കാര്യങ്ങള്‍ മാറിമറിഞ്ഞ സ്ഥിതിക്ക് നിയമപ്രശ്നങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍. പനീര്‍ശെല്‍വം കളളം പറയുകയാണെന്നും ഡിഎംകെയാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ശശികല നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പനീര്‍ശെല്‍വത്തെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന് വ്യക്തമാക്കി.അതിനിടെ പനീര്‍ശെല്‍വത്തിന്റെ വസതിക്ക് മുന്നില്‍ പിന്തുണ പ്രഖ്യാപിച്ച് ധാരാളം പാര്‍ട്ടി പ്രവര്‍ത്തകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.