ഭര്‍ത്താവിന് ഒരു ചായപോലും ഇട്ടുകൊടുക്കാന്‍ തനിക്ക് കഴിയില്ലല്ലോ എന്നതാണ് തന്റെ എറ്റവും വലിയ വിഷമമെന്ന് പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി. ഏറെ സ്വപ്‌നംകണ്ട തന്റെ വിവാഹത്തെ കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഏറെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവിലാണ് വിവാഹം നടക്കുന്നത് എന്നാല്‍ തന്റെ ഏറ്റവും വലിയ വിഷമവും ചേട്ടനെ ഓര്‍ത്താണെന്ന് വിജയലക്ഷ്മി പറയുന്നു. ചേട്ടന് സ്വന്തം കൈകൊണ്ട് ഒരുഗ്ലാസ് ചായയോ ഭക്ഷണമോ ഉണ്ടാക്കിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലല്ലോ എന്നതാണ് വിഷമം.
തന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ലെന്ന തെറ്റിദ്ധാരണയും വിഷമവും ഉണ്ടായിരുന്നു. നിരവധി ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്തു. 35-ാം വയസില്‍ വിവാഹം നടക്കുമെന്ന് ജ്യോതിഷി നേരത്തെ പറഞ്ഞതാണ്. കൂടാതെ പാടുമെന്നും അവാര്‍ഡ് കിട്ടുമെന്നും പറഞ്ഞു. തിരുവാതിര ഉള്‍പ്പടെയുള്ള വൃതങ്ങളൊന്നും താന്‍ മുടക്കാറില്ല. ഇപ്പോഴത്തേത് സ്‌പെഷ്യല്‍ തിരുവാതിരയാണെന്നും വിജയലക്ഷ്മി പറയുന്നു.
മാര്‍ച്ച് 29ന് വൈക്കം ക്ഷേത്രത്തില്‍വെച്ചാണ് വിജയലക്ഷ്മിയുടെ വിവാഹം. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. ഹോട്ടല്‍ മാനേജുമെന്റ് ബിരുദധാരിയായ സന്തോഷ് ബഹ്‌റൈനില്‍ ജോലി നോക്കുകയാണ്.