ലണ്ടണ്‍: കോഴിത്തലയും ചുണ്ടില്‍ എരിയുന്ന സിഗരറ്റും കയ്യില്‍ സ്മാര്‍ട്ട്‌ഫോണും വരച്ച് ചേര്‍ത്ത് ശിവരൂപം വികൃതമാക്കിയതിനെതിരെ പ്രതിഷേധം കത്തുന്നു. ‘എല്‍റോ’ എന്ന പേരില്‍ ലോകമെമ്പാടും നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ബാഴ്സലോണ ക്ലബ്ബാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
മാഞ്ചസ്റ്ററില്‍ നടത്താനിരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായാണ് ചിത്രം പുറത്തിറക്കിയത്. അതേസമയം, തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ പരമശിവനെ ഇത്തരത്തില്‍ അധിക്ഷേപിച്ചത് ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം കത്തുകയാണ്. ചിത്രം വിവാദമായതോടെ ചിത്രം തയ്യാറാക്കിയവര്‍ ഖേദംപ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തലയുടെ സ്ഥാനത്ത് കോഴിത്തല, കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍, ചുണ്ടില്‍ പുകയുന്ന സിഗരറ്റ്, ഷാംപെയിന്‍ എന്നിങ്ങനെയാണ് ചിത്രത്തിലെ ശിവന്റെ പുതു രൂപം.
ശിവന്‍ ഇരിക്കുന്നതാകട്ടെ ഒരു കണ്ണ് മൂടിയ നിലയിലുള്ള കടുവയുടെ പുറത്തും.