കണ്ണൂരില്‍ ആള്‍ക്കൂട്ടം മോശമായി പെരുമാറിയെന്ന് രഞ്ജിനി: ഒരാളായിരുന്നേല്‍ ചെറുത്തുനിന്നേനെ

ബംഗളൂരുവില്‍ പുതുവത്സര രാവില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി രഞ്ജിനി ഹരിദാസ്. പോലീസിന്റെ താഴെ തട്ടിലുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസമില്ലാത്തത് പ്രശ്‌നമാണെന്നും, ഇത്തരം സംഭവങ്ങളെ അവര്‍ നിസാരവത്കരിക്കുകയാണ് ചെയ്യാറെന്നും രഞ്ജിനി കുറ്റപ്പെടുത്തി.

ഒരിക്കല്‍ കണ്ണൂരില്‍ തനിക്കുണ്ടായ സമാന സംഭവവും രഞ്ജിനി ഒര്‍മിച്ചു. ഒരു സ്‌റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആള്‍ക്കൂട്ടം തന്നോട് മോശമായി പെരുമാറി. ഒരാളായിരുന്നെങ്കില താന്‍ പ്രതിരോധിച്ചേനെ. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ഒന്നിച്ചുവരുമ്പോള്‍ ഒന്നും ചെയ്യാനാകില്ല. ഇത്തരം പരാതിയുമായി ചെല്ലുന്നവരോണ് പോലീസ് മോശമായാണ് പെരുമാറുക. ഇത്തരം സംഭവങ്ങളില്‍ പലര്‍ക്കും കേസ് കൊടുക്കാന്‍ പോലും അറിയില്ലെന്നും രഞ്ജിനി പറയുന്നു.

renjini

ജനങ്ങള്‍ക്ക് നിയമത്തെ ഭയമില്ലാതായിരിക്കുന്നു. നിര്‍ഭയ കേസ് തെളിയിക്കുന്നത് അതാണ്. ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രത രക്ഷപ്പെട്ടതിന് തുല്യമാണ്. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇതെല്ലാം പൊഴിച്ചെഴുതേണ്ടകാലം അതിക്രമിച്ചു. പീഡനത്തിന് ഇരയാകുന്ന സ്ത്രീ പരാതി നല്‍കിയാല്‍ അതിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കും. ഇതൊന്നും പരിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ലെന്നും രഞ്ജിനി കുറ്റപ്പെടുത്തി.