രാജാ 2 വരുന്നു: പുലിമുരുകന് ശേഷം വൈശാഖ് മമ്മൂട്ടിക്കൊപ്പം

കൊച്ചി: സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുന്നു. പുലിമുരുകന്‍ എന്ന വമ്പന്‍ ചിത്രമൊരുക്കിയ വൈശാഖും ടോമിച്ചന്‍ മുളകുപാടവും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

രാജാ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
2010ല്‍ തീയറ്ററുകളിലെത്തിയ ആദ്യ ഭാഗത്തിനു സിബി കെ തോമസും ഉദയകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എങ്കില്‍ രാജാ 2 വിന്റെ രചന ഉദയകൃഷ്ണ തനിച്ചാണ്. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബജറ്റ് സിനിമകളിലൊന്നുകൂടിയാണിത്. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് തന്നെയാണ് ഫെയ്സ്ബുക്ക് പോസറ്റിലൂടെ രാജാ 2 എത്തുന്നുവെന്ന് അറിയിച്ചത്.