പ്രവാസികളെ കേരളം വിളിക്കുന്നു: ഡോ: വി .എം നിഷാദ്

ദോഹ:കഴിഞ്ഞവര്‍ഷത്തെപ്രവാസിഭാരതീയദിവസില്‍പ്രധാനമന്ത്രിപ്രവാസികളെനാട്ടിലേക്കുതിരിച്ചുവിളിച്ചതിന്റെഅനിഷ്ടങ്ങള്‍പ്രവാസികള്‍ക്കിടയില്‍വിമര്‍ശനങ്ങളായികടന്നുപോയെങ്കിലുംപ്രഖ്യാപനങ്ങളുടെപ്രതീക്ഷയില്‍ഈവര്‍ഷത്തെപ്രവാസിഭാരതീയദിവസിന്ഡല്‍ഹിയില്‍നാന്ദികുറിക്കുമ്പോള്‍ദോഹയിലെപ്രവാസിമലയാളികളെനാട്ടിലേക്കുക്ഷണിക്കുകയാണ് ഡോ:വി.എം.നിഷാദ്.

കരുതലോടെയുള്ള തയ്യാറെടുപ്പുകളുമായി പുതിയവ്യവസായ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ പുത്തനുണര്‍വിന്റെയും, പ്രതീക്ഷകളുടെയും പശ്ചാത്തലം വിവരിച്ചുകൊണ്ട്ഓരോപ്രവാസിയെയും നാട്ടില്‍ സംരംഭകത്വംവഹിക്കാനായാണ് നിഷാദിന്റെ ക്ഷണം. ഖത്തര്‍യൂത്ത്ഫോറത്തിന്റെ സഫലമാകണം ഈപ്രവാസം ‘ക്യാമ്പയിന്റെ ഭാഗമായി ദോഹ മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പവാസികള്‍ക്കും നാട്ടില്‍ സംരംഭകനാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം നിറഞ്ഞ മാര്‍ഗനിര്‍ദേശങ്ങളുടെ ക്ലാസ് നയിക്കാനെത്തിയതായിരുന്നു ഡോ: വി എം നിഷാദ്.

കേരളത്തില്‍ ചെറുകിട സംരംഭംതുടങ്ങാന്‍ 500 രൂപമുതല്‍ 2ലക്ഷം രൂപവരെ മുടക്കിയാല്‍ ലഭിക്കുന്ന ട്രെയിനിങ്ങും,ടെക്നോളജിയും പരിചയപെടുത്തിയ അദ്ദേഹം സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ളആര്‍ക്കും ചെറുകിടസംരംഭകനാകാമെന്ന് സാക്ഷ്യപെടുത്തുന്നു. മലയാളികള്‍ക്ക് വില്‍പ്പനയിലാണ്താല്‍പര്യമെന്നും ഉത്പാതനമേഖലയില്‍ താലപര്യം കുറയുന്നതാണ്കണ്ടുവരുന്നതെന്നും അദ്ദേഹംപറഞ്ഞു. ആഗോളതലത്തില്‍ ചെറുകിടസംരംഭങ്ങള്‍ക്ക്സാധ്യ തയെറുകയാണ്. 2011ന്ശേഷംആഭ്യന്തരഉത്പാതനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നത് ഈ വ്യവസായ കാലാവസ്ഥ കേരളത്തില്‍ പ്രയോജനപെടുത്താന്‍ പ്രവാസികളുടെ അര്‍പ്പണബോധത്തിന് കഴിയുമെന്ന് ഡോ: വി എം നിഷാദ് പറയുന്നു .പ്രവാസികളുടെ സമ്പത്ത് നാട്ടില്‍ സംരംഭങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ അത് തലമുറകളിലേക്ക്കൂടി കണ്ണിചെര്‍ക്ക പെടുകയാണ്. ഒരുപ്രവാസിയുടെ മകന്‍കൂടിയായ തനിക്കു കാലങ്ങളോളം കഴിച്ചുകൂട്ടി മടങ്ങുന്ന പ്രവാസിയുടെ ഓട്ട കയ്യുകളുടെ ശിഷ്ടകാലജീവിതത്തിന്റെ പ്രയാസങ്ങള്‍ അറിയാമെന്നും ,തന്റെ പിതാവ് 20വര്‍ഷത്തെപ്രവാസജീവിതത്തിനുശേഷം സബാദ്യം ഒന്നുമില്ലാതെയാണ് മടങ്ങിയെത്തിയതെന്നുമുള്ള ജീവിതാനുഭവവും വി.എം നിഷാദ് പങ്കുവയ്ക്കുന്നു.

ഏറ്റവുംകൂടുതല്‍ വസ്ത്രങ്ങള്‍ വിറ്റഴിക്കപെടുന്നതില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തോ ,മൂന്നാം സ്ഥാനത്തോയുള്ള കേരളത്തില്‍ ആഭ്യന്തരആവശ്യത്തിനായി പോലും വസ്ത്രനിര്‍മ്മാണകേന്ദ്രങ്ങളില്ല ,അതുപോലെ ഭക്ഷ്യമേഖലയില്‍ വളരെയേറെ സാധ്യതകളാണ് കേരളത്തില്‍ കാത്തിരിക്കുന്നത് .പ്രവാസികളുടെ തലമുറയെ പ്രവസിയാക്കി മാറ്റുന്ന പ്രവണതയല്ല നാട്ടില്‍ തന്നെ ചെറുകിട സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് അതിന്റെ ടേണ്‍ഓവര്‍ വര്‍ധിപ്പിക്കാനുള്ള സ്ഥിരോത്സാഹമാണ് വേണ്ടത് .മൊട്ടുസൂചിമുതല്‍ വിപണിയില്‍ വാണിജ്യവിജയം നേടുമ്പോള്‍ കേരളത്തിന്റെ അനുകൂലമായ കാലാവസ്ഥയെ പ്രയോജനപ്പെടുത്താന്‍ കരുതലോടെ സാധാരണക്കാരായ പ്രവാസികളും മുന്നോട്ടുവരണമെന്ന് നിഷാദ് പറയുന്നു.

പാലക്കാട്ജില്ലയിലെ പുതുക്കോട്സ്വദേശിയായ ഡോ: വി .എം നിഷാദ് ഈ രംഗത്തെ കേരളഗവര്‍മെന്റിന്റെ നോഡല്‍ ഓഫീസറാണ് .സ്‌കൂള്‍ ഓഫ് എഞ്ചിനീറിംങ്ങിലെ ബയോ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റെ പ്രോഫസ്സര്‍കൂടിയായ ഡോ: വി .എം നിഷാദുമായി പ്രവാസികള്‍ക്ക് ആശയവിനിമയം നടത്താന്‍ 00919496365324 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

muhammadമുഹമ്മദ് ഷഫീക്ക് അറക്കല്‍