ദോഹ: നടന വിസ്മയം ഓംപുരിയുടെയും സ്വാതന്ത്ര്യ സമരസേനാനിയും മാധ്യമ പ്രവര്‍ത്തകനുമായ എം റഷീദിന്റെയും നിര്യാണത്തില്‍ തനത് സാംസ്‌കാരിക വേദി അനുശോചിച്ചു. കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരു പോലെ സാന്നിധ്യമറിയിച്ച ഓംപുരി ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ അതുല്യപ്രതിഭയായിരുന്നുവെന്ന് തനത് സാംസ്‌കാരിക വേദി അനുശോചന യോഗം വിലയിരുത്തി.
റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായ എം റഷീദ് മനുഷ്യാവകാശങ്ങളുടെ നാവായിരുന്നു. ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റില്ലാത്ത ഒരു കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മലയാളിക്ക് പരിചയപ്പെടുത്തിയതില്‍ എം റഷീദിന്റെ കോളങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇപ്പോഴും ജയിലില്‍ കഴിയുന്ന ആഫ്രിക്കന്‍ മനുഷ്യാവകാശ പോരാളിയ മുആമിയ അബൂജമാലിനെക്കുറിച്ച് കേരളമറിഞ്ഞത് എം റഷീദിന്റെ പംക്തികളിലൂടെയായിരുന്നുവെന്നും തനത് സാംസ്‌കാരിക വേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡന്റ് എ എം നജീബ്, ജനറല്‍ സെക്രട്ടറി എം ടി പി റഫീക്ക് സംസാരിച്ചു.
മുഹമ്മദ് ഷഫീക്ക് അറക്കല്‍