ജനുവരി ഒന്നിന് മരണ സാധ്യത കൂടുതല്‍; കാരണം…

ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുമെങ്കിലും പുതുവത്സരദിനം എന്നത് ചിലര്‍ക്കെങ്കിലും വേദനയുടെ അനുഭവം കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ പലരും ലോകത്ത് നിന്ന വിടപറഞ്ഞ ദിവസമാണ് ജനുവരി ഒന്ന്. ഇതിന്റെ കാരണം മറ്റൊന്നുമല്ല, വര്‍ഷത്തിലെ മറ്റ് ദിവസങ്ങളേക്കാള്‍ കുടുതല്‍ മരണങ്ങള്‍ ജനുവരി ഒന്നിന് നടക്കാറുണ്ടെന്ന് കണ്ടെത്തല്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ക്രിസ്മസ് മുതല്‍ പുതുവത്സരം വരെയുള്ള ദിവസങ്ങളില്‍ മരണനിരക്ക് കൂടുതലാണ്. ഇതില്‍ തന്നെ ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ നടക്കുന്നത് ജനുവരി ഒന്നാണ് എന്നതാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ജനുവരി ഒന്നിന് നടക്കുന്ന മരണങ്ങളിലധികവും സ്വാഭാവിക മരണങ്ങളാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

യു.എസില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിലയിരുത്തിയാണ് ഗവേഷണ സംഘം ഇക്കാര്യം കണ്ടെത്തിയത്. പുതുവര്‍ഷ ദിനത്തില്‍ അപകടങ്ങളെ തുടര്‍ന്നുള്ള മരണം വര്‍ധിക്കാറുണ്ട്. എന്നാല്‍ സ്വാഭാവിക മരണനിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമാണെന്ന് അധികൃതര്‍ പറയുന്നു.