തിരുവനന്തപുരം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ മാനിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ലാലിന്റെ പ്രതികരണത്തെ നാം ബഹുമാനിക്കണം. അദ്ദേഹത്തിന്റെ നിലപാടിനെ ചെളിവാരി എറിയാന്‍ ഉപയോഗിക്കുന്നത് ഖേദകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ലാലിന്റെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്രാടം തിരുനാള്‍ പുരസ്‌കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുണ് പുരസ്‌കാരം.