കോഴിത്തങ്കച്ചനല്ല മമ്മൂട്ടി ചിത്രമെന്ന് സേതു

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. കോഴിത്തങ്കച്ചന്‍ എന്ന് ചിത്രത്തിന് പേരിട്ടതായി വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സേതു പറയുന്നത്. സിനിമയ്ക്ക് പേരിട്ടില്ലെന്നും മമ്മൂട്ടിയുടെ ഡേറ്റ് എപ്പോഴത്തേക്കാണെന്ന് തീരുമാനിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും സേതു പറയുന്നു.

കുട്ടനാടന്‍‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മുഴുനീള കോമഡി ചിത്രമാണിത്. നാട്ടിന്‍പുറത്തുകാരനായ പച്ച മനുഷ്യനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.-സേതു വ്യക്തമാക്കി. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കും.