കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ എ.ബി.വി.പിയുടെ പ്രതിഷേധം. കസേര കത്തിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് എ.ബി.വി.പി പ്രതിഷേധമറിയിച്ചു. മഹാരാജാസ് കോളജിലേക്ക് നടന്ന എ.ബി.വി.പി പ്രതിഷേധ മാര്‍ച്ച് പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ടി.എന്‍. സരസു ഉദ്ഘാടനം ചെയ്തു.
അധ്യാപകര്‍ക്കെതിരെ എസ്.എഫ്.ഐ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും സാംസ്കാരിക നായകന്മാര് പ്രതികരിക്കാത്തതെന്താണെന്നും അവര്‍ ചോദിച്ചു. വിദ്യാഭ്യാസ സമൂഹത്തിന് അപമാനമായിത്തീര്‍ന്ന പ്രസ്ഥാനമാണ് എസ്.എഫ്.ഐ. അവര്‍ സമൂഹമധ്യത്തില്‍ മാപ്പുപറയണമെന്നും സരസു ആവശ്യപ്പെട്ടു
ദേശീയ സെക്രട്ടറി ഒ.നിതീഷ്, സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കെ.വി.മനോജ്, ജില്ല കണ്‍വീനര്‍ വിഷ്ണു സുരേഷ്, ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.