മുംബൈ: ബോളിവുഡ് താരം കരീനാ കപൂറിന്റെ മൊബൈല്‍ നമ്പരിനായി താരത്തിന്റെ ആദായ നികുതി അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ പിടിയില്‍. കേന്ദ്ര സായുധ സേനാ ജീവനക്കാരനായ 26കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്തംബറിലാണ് നടിയുടെ ആദായനികുതി അക്കൗണ്ട് ഹാക്കിങിന് ഇരയായത്.
ആദായനികുതി അക്കൗണ്ട് ഹാക്ക് ചെയ്താല്‍ കരീനയുടെ മൊബൈല്‍ ലഭിക്കുമെന്നും അതിലൂടെ കരീനയുമായി സംസാരിക്കാന്‍ സാധിക്കുമെന്നും കരുതിയതിനാലാണ് പ്രതി ഹാക്കിങ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാള്‍ കരീനയുടെ കടുത്ത ആരാധകനാണ്.
അക്കൗണ്ട് ഹാക്കിങിന് ഇരയായ ഉടന്‍ കരീനയുടെ ചാര്‍ട്ടേട് അക്കൗണ്ടന്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കരീനയുടെ ഐടി അക്കൗണ്ട് ഹാക്ക് ചെയ്ത ആളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍(ആപി) അഡ്രസിലൂടെ പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. മൊബൈല്‍ ഫോണ്‍ വഴിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ഗൗണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.