ദോഹ :പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഇത്തവണയും പരിധിക്കു പുറത്ത്.ഖത്തറില്‍ നിന്നുമാത്രം നൂറിലേറെ പേരും യു എ ഇ യില്‍ നിന്ന് 250 പെരുമുള്‍പ്പെടെവിപുലമായ പങ്കാളിത്തമേറെയുണ്ടായിരുന്നെങ്കിലും ഗള്‍ഫ് പ്രവാസികളെ പരിഹസിക്കുന്ന നടപടികളാണ് പ്രകടമായത് .കേരളമടക്കമുള്ള വിവിദസംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സിന് മുഖ്യപങ്കാളിത്തം വഹിക്കുന്ന ഗള്‍ഫ് പ്രവസികള്‍ക്കായുള്ള സെഷന്‍ ബന്ധപെട്ടവര്‍ ഒഴിവാക്കിയാണ് പ്രവാസികളെ പരിഹസിച്ചത് .ഇന്ത്യയില്‍ 69 ബില്ല്യന്‍ ഡോളറിന്റെ വരുമാനമാണ് പ്രവാസികളിലൂടെ ലഭിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രിപ്രവാസ ക്ഷേമത്തിനായി കാര്യമായ പ്രഖ്യാപനമൊന്നും നടത്തിയില്ല .അതേസമയം നോട്ടു നിരോധനത്തെ പ്രവാസികള്‍ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി വീമ്പു പറയുമ്പോഴും പ്രവാസികള്‍ക്ക് അസാധു നോട്ടുമറാനായിനിശ്ചിത കാലപരിധിയില്‍ രാജ്യത്താകെഏര്‍പ്പെടുത്തിയത് പരിമിതമായ കേന്ദ്രങ്ങള്‍ മാത്രമാണെന്നതാണ് വിരോധാഭാസം.
രാജ്യത്ത് നോട്ട്അസാധുവാക്കിയതൊട്ടടുത്ത ദിവസം ഖത്തറിലെ ഇന്ത്യക്കാരുടെ കൈവശമിരിക്കുന്നതും ദോഹ ബാങ്ക് ശേഖരിച്ചിരിക്കുന്നതുമായ അസാധു നോട്ടുകള്‍ മാറുവാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്ന് ഇന്ത്യഗവര്‍മെന്റിനോട് ദോഹ ബാങ്ക് സി ഇ ഒ ഡോ ആര്‍ . സീതാരാമന്‍ രേഖാമൂലം നടത്തിയ അഭ്യര്‍ഥന നിരസിച്ചെങ്കിലും ഇത്തവണത്തെ പ്രവാസി ഭാരതീയ പുരസ്‌ക്കാരം നല്‍കി അദ്ധേഹത്തെ ആദരിച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യക്കാരെ അഭിമാനവല്ക്കരിക്കുകയാണ് മോഡി മാജിക്.
തൊഴില്‍ ,ആരോഗ്യം തുടങ്ങിയ അടിസ്ഥാന സുരക്ഷ ആവശ്യമായ മേഖലകളില്‍ ഗുരുതരമായ അരക്ഷിതാവസ്ഥ നേരിടുന്നവരാണ് ഗള്‍ഫിലെ പ്രവാസികള്‍ .അവിദഗ്ധ തൊഴില്‍ മെഖലയിലെ സാധാരണ പ്രവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശനങ്ങളിലേക്ക് പ്രവാസി ഭാരതീയ ദിവസ് മുഖംതിരിച്ചില്ല .പരിഗണിക്കപെടാതെപോകുന്ന സാധാരണ പ്രവാസികളുടെ വിമാന യാത്ര ,ശമ്പള നിഷേധം ,കേസുകളില്‍ കുരുങ്ങുന്നവര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ,പരിഗണിക്കാനും പ്രവാസി ഭാരതീയ ദിവസില്‍ അവസരങ്ങള്‍ ഇല്ലാതെ പോകുകയാണ്.
അനധികൃത റിക്രൂട്ട് ഏജന്‍സികളെ ഇല്ലാതാക്കും എന്നുപ്രഖ്യപികുമ്പോഴും നിലവില്‍ ശക്തമായ നീയമം നിലനില്‍ക്കെയാണ് മതിയായ രേഖകളില്ലാതെ എയര്‍പോര്‍ട്ട്ഉദ്യോഗസ്ഥരുടെ ഒത്താശയോടെകേരളവും ,ആന്ദ്ര പ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ വീട്ടുജോലിക്കായി എത്തിപെടുന്നത്. തൊഴില്‍ പീഡനം മൂലം വിവിധ എംബസ്സികളില്‍ പ്രതിദിനം അഭയം പ്രാപിക്കുന്ന വീട്ടുജോലിക്കാരായ സ്ത്രീകളുടെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ എയര്‍പോര്‍ട്ട്ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടെണ്ടഅടിയന്തിര സാഹചര്യം ഭരണാധികാരികള്‍ക്ക് ബോധ്യമാകും .ഗള്‍ഫുകാരെ മാത്രം സംബോധന ചെയുന്ന സെഷന്‍ഒഴിവാക്കി യപ്പോള്‍മലയാളികളടക്കമുള്ള പ്രവാസിഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാനുള്ളയിടം കൂടിയാണ് നഷ്ടമായത് .പ്രവാസിക്ഷേമകരമല്ലാത്ത,നക്ഷത്ര ജീവിതം നയിക്കുന്ന കൂട്ടും സൂട്ടുമണിഞ്ഞ പ്രവസികളുടെ താല്പര്യം സംരക്ഷിക്കുന്ന ആണ്ടുത്സവം മാത്രമായി മാറുകയാണ് മോഡിയുടെ കാലത്തും പ്രവാസി ഭാരതീയ ദിവസ് സമ്മേളനമെന്നത് സാധാരണ പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്.
മുഹമ്മദ് ഷഫീക്ക് അറക്കല്‍