മട്ടാഞ്ചേരിയില്‍ വീട്ടുവേലക്കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്

കൊച്ചി: എറണാകുളത്ത് മട്ടാഞ്ചേരിയില്‍ വീട്ടുജോലിക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി മജീന്ദ്രന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ മരണത്തിന് ശേഷം പ്രതിയെ പെട്ടെന്ന് കാണാതായാത് പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം വ്യക്തമാവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മൈസൂരിലെ യാദവഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്. യാദവ ഗിരിയിലെ ഇയാളുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്ന് പ്രതി മൊഴി നല്‍കിയതായാണ് സൂചന.