കോഴിക്കോട് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

    കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ഹില്‍ ഭട്ട് റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഗാലക്‌സി ബില്‍ഡിങ്ങിനടുത്ത് പൂക്കാട്ടില്‍ വീട്ടില്‍ അനൂപ് (21), വെസ്റ്റ്ഹില്‍ തൈക്കൂട്ടം പറമ്പില്‍ കിട്ടുവീട്ടില്‍ അരുണ്‍ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വെസ്റ്റ്ഹില്‍ ഹരിത വീട്ടില്‍ അശ്വിന്‍ (18) ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വരയ്ക്കല്‍ റോഡില്‍ കേളുകുട്ടികാവിന് സമീപമാണ് അപകടം.