ബോളിവുഡ് ചിത്രങ്ങളുമായി തിരക്കിലാണ് ഗ്ലാമര്‍ താരം തപ്സി പന്നു. താരത്തിന്റെ കഠിനാദ്വാനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഏവരുടെയും സംസാരവിഷയം. ഇടവേളകളില്ലാതെ 180 ദിവസം ഷൂട്ടിംഗിനായി മാറ്റി വച്ചിരിക്കുകയാണ് തപ്സി. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം ഇടവേള എടുക്കാതെയാണ് അടുത്ത ചിത്രത്തിന്റെ സെറ്റിലേക്ക് തപ്സി പോവുകയായിരുന്നു.
എന്നാല്‍ തുടര്‍ച്ചയായി ഷൂട്ടിങ്ങ് എന്നത് ഒരു ബുദ്ധിമുട്ടായി കാണുന്നില്ലെന്നും അതാണ് 180 ദിവസം ഇടവേളകളില്ലാതെ അഭിനയിച്ചതെന്നും തപ്സി അഭിപ്രായപ്പെട്ടു. ഇതിനായി നിരവധി യാത്രകള്‍ ചെയ്യാന്‍ സാധിക്കും കൂടാതെ വിവിധ സംസ്കാരങ്ങളും മനസ്സിലാക്കാന്‍ സാധിച്ചെന്നും തപ്സി പറഞ്ഞു.
ഏറ്റവും നല്ല ചിത്രം പുറത്തുവരണമെന്നാണെങ്കില് അതിനായി കഠിന പ്രയത്നം ആവശ്യമാണ്. അതിനാലാണ് ഇടവേളകളില്ലാതെ നൂറ് ശതമാനത്തോളം ആത്മാര്‍ത്ഥത കാണിച്ചത്.- തപ്സി പറയുന്നു.