തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാത്യു കൊലക്കേസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൂടുതല അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് പ്രതി പറഞ്ഞിരുന്ന കെട്ടിടത്തിന് സമീപത്തെ പുരയിടത്തില്‍നിന്നാണ് മണ്ണ് മാറ്റുന്നതിന് ഇടയില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ലഭിച്ച അസ്ഥിക്കഷണങ്ങള്‍ കൊല്ലപ്പെട്ട മാത്യുവിന്റേത് തന്നെയാണോ എന്ന് പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.
ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി അനീഷിന് (38) എതിരെ കൊലക്കുറ്റം ചാര്‍ത്താന്‍ സാധിക്കുമെന്ന് പോലീസ് പറഞ്ഞു.
തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന് 44 വയസായിരുന്നു. അനീഷിന്റെ പിതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്യവിന്റെ മകള്‍ നൈസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.