ലണ്ടന്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാലിന്യം മൂലം പൊറുതി മുട്ടുകയും മാലിന്യ സംസ്‌കരണം എന്നത് ഒരു വന്‍ തലവേദനയായി കൊണ്ടു നടക്കുകയും ചെയ്യുന്നതിനിടെ സ്വീഡനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. സ്വീഡന്‍ പുറത്തു നിന്നും ചവര്‍ ഇറക്കുമതി ചെയ്യുന്നു. ഞെട്ടെണ്ട, സംഗതി സത്യമാണ്.
ഇനി ഇതിന് കാരണം കൂടി അറിയൂ…മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകാതിരിക്കാനാണ് സ്വീഡന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ മാലിന്യം ഇറക്കുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
സ്വീഡനിലെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ വഴിയോരത്തേയ്ക്ക് തള്ളാറില്ല. ഇവ കൃത്യമായി നിര്‍മാര്‍ജ്ജന പ്ലാന്റുകളില്‍ എത്തിക്കുകയും അവിടെ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ മാലിന്യത്തില്‍ നിന്നുമാണ് സ്വീഡനിലെ വൈദ്യുതിയുടെ ഭൂരിഭാഗവും ലഭ്യമാക്കുന്നത്.