നാരങ്ങയുടെ പുളിപ്പും ഈന്തപ്പഴത്തിന്റെ മധുരവും അപൂര്‍വ്വ രുചി സമ്മാനിക്കുന്നൊരു അച്ചാര്‍.

JANAPRIYAM REAL TASTE

ജനപ്രിയം റിയൽ ടേസ്റ്റ്
അച്ചാര്‍ ഉണ്ടാക്കേണ്ട വിധം .
നാരങ്ങ – 5
ഡേറ്റ്‌സ് (ഈന്തപ്പഴം) – 1/2 കപ്പ്
വെള്ളം – 1 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 10 – 12
പച്ചമുളക് – 6
മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടേബിള്‍സ്പൂണ്‍
കടുക് പൊടിച്ചത് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി / നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍
നല്ലെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില – 4 തണ്ട്
തയ്യാറാക്കുന്ന വിധം
നാരങ്ങ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു പച്ചമുളകും കീറിയിട്ട് വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം മുളകുപൊടി, മഞ്ഞള്‍പൊടി, കടുകു പൊടിച്ചത്, ഉപ്പ്, വിനാഗിരി / നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ കടുക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കായപ്പൊടി എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മിക്‌സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അച്ചാര്‍ റെഡി