ലിബർട്ടി ബഷീറിന് ഏകാധിപത്യ മനോഭാവമാണെന്ന് വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്‍. സംസ്ഥാനത്തെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ തട്ടിപ്പുകാരാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
തിയേറ്റര്‍ ഉടമകളില്‍ പലരും ലിബര്‍ട്ടി ബഷീറിന് എതിരാണ്. എന്നാല്‍ അവര്‍ ബഷീറിനെതിരെ പറയാന്‍ മടിക്കുകയാണ്. സാമ്പത്തിക തിരിമറിക്ക് പുറമെ തദ്ദേശസ്ഥാപനങ്ങളെയും തിയേറ്ററുകാര്‍ പറ്റിക്കുന്നുണ്ടെന്നും സിയാദ് കോക്കര്‍ തുറന്നടിച്ചു. തിയറ്റര്‍ വിഹിതം പങ്കിടുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് സമരത്തിന് വഴിവച്ചത്.