ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. അധ്യാപകന് കൂടിയായ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെയാണ് ഗുരുതര ആരോപണം. ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് മോശമായി പെരുമാറിയ വിവരം വിദ്യാര്‍ഥി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. സ്കൂള്‍ ജാഗ്രത സമിതിക്കു മുമ്പാകെ വിദ്യാര്‍ഥി പീഡനവിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാഗ്രത സമിതി പരാതി ചൈല്‍ഡ്ലൈനിന് കൈമാറി. ഇതേതുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയുടെ വീട്ടിലത്തെി വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തി.
ചൈല്ഡ്ലൈന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യാര്‍ഥിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. പേരാമ്പ്ര കോടതി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയും മൊഴിയെടുത്തിട്ടുണ്ട്.