കൊല്‍ക്കത്ത : പുരാതന ഇന്ത്യയിലും പണത്തിനു പകരം ‘ക്രെഡിറ്റ് കാര്‍ഡ്’ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍. നോട്ട് അസാധുവാക്കലിന് പിന്നാലെ രാജ്യത്ത് നോട്ട് ക്ഷമം രൂക്ഷമായ സാഹചര്യത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ചരിത്രകാരന്മാര്‍ ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ഇന്ത്യയില്‍ ക്രഡിറ്റ് കാര്‍ഡിന്റെ സാധ്യതകള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നുവെന്നും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഹാരപ്പന്‍ സംസ്‌കൃതിയുടെ കാലത്ത് കളിമണ്ണ് ഉപയോഗിച്ചുള്ള പ്രത്യേക ഫലകങ്ങള്‍ ധനവിനിമയത്തിന് ഉപയോഗിച്ചിരുന്നതായി ലോകപ്രശ്‌സ്ത പുരാവസ്തു ഗവേഷകനും ഹാരപ്പന്‍ വിദഗ്ധനുമായ ജോനാതന്‍ മാര്‍ക്ക് കെനോയര്‍ വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡിന് സമാനമായ രീതിയില്‍ ഇത്തരം മണ്‍ഫലകങ്ങള്‍ ഉപയോഗിച്ചിരുന്നതിന് പരാതന മെസപ്പൊട്ടോമിയന്‍ ചരിത്രരേഖകളുണ്ടെന്നും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മണ്‍ഫലകത്തില്‍ ഉപയോഗിക്കുന്ന പണത്തിന്റെ മൂല്യം രേഖപ്പെടുത്തുകയും മുദ്രവയ്ക്കുകയും ചെയ്താണ് മൂല്യം കണക്കാക്കിയിരുന്നത്. പുരാതന സംസ്‌കൃതികളായ മെസപ്പൊട്ടോമിയയിലും ഹാരപ്പയിലും എല്ലാം പണം ഉപയോഗിച്ച് വലിയതോതിലുള്ള ഇടപാടുകള്‍ നടന്നിരുന്നു. അതുകൊണ്ടുതന്നെ ചെമ്പുപോലുള്ള ലോഹങ്ങള്‍ വലിയതോതില്‍ ആവശ്യമായിരുന്നു. ഈ പ്രശ്‌നം മറികടക്കാനാണ് കളിമണ്ണ് ഉപയോഗിച്ചുള്ള ഫലകങ്ങള്‍ ഉപയോഗിച്ചിരുന്നത്.
ഉയര്‍ന്ന മൂല്യമുള്ള പണം കൈാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകാം ഇത്തരമൊരു മാര്‍ഗ്ഗം അവര്‍ കണ്ടെത്തിയതെന്നാണ് അമേരിക്കയിലെ വിസ്‌കോന്‍സില്‍ യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രപ്പോളൊജി വിഭാഗം പ്രൊഫസറായ ജോനാതന്‍ മാര്‍ക്ക് പറയുന്നത്.