ചെന്നൈ: തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ ‘തല’യ്ക്കൊപ്പം സ്റ്റൈല്‍മന്നനും. പാര്‍ട്ടിയുടെ സകല നിയന്ത്രണങ്ങളും തോഴി ശശികലയുടെ കയ്യിലേക്ക് നീങ്ങുകയാണെന്നും ജയലളിതയ്ക്ക് മരണാനന്തരക്രിയ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഇതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജയലളിതയ്ക്കു പിന്നാലെ തമിഴ്നാട്ടിലെയും പുറത്തെയും മാധ്യമങ്ങള്‍ തമിഴിലെ പുതിയ സൂപ്പര്‍താരങ്ങളിലേക്കാണ് ശ്രദ്ധ തിരിച്ചിരിക്കുന്നത്. അജിത്തിന്റെയും രജനീകാന്തിന്റെയും പേരുകളാണ് ഇതില്‍ മുന്‍പന്തിയില്‍.
ജയയുടെ വസതിയായ പൊയസ് ഗാര്‍ഡന്റെ അയല്‍വാസിയാണ് രജനീകാന്ത്. ജയലളിതയുടെ തമിഴ് ജനതയെ ആകര്‍ഷിക്കാനുള്ള കഴിവ് രജനീകാന്തിനുണ്ട്് എന്നതിനാലാണ് രാഷ്ര്ടീയ നിരീക്ഷകര്‍ ഒരു മികച്ച പിന്‍ഗാമിയെ രജനീകാന്തില്‍ കാണുന്നത്. യുവനടന് അജിത്തിന്റെ പേരും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
തമിഴകത്ത് ആരാധകര്‍ ഏറെയുള്ള താരമാണ് അജിത്. അജിത്തിനെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള രേഖാപത്രം അനുയായികളെ ഏല്‍പ്പിച്ചതായുമുള്ള വാര്‍ത്തകളും വരുന്നുണ്ട്.