വണ്‍ പ്ലസ് 3ടി എത്തി, ഡിസംബര്‍ 14 മുതല്‍ ആമസോണില്‍

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന വണ്‍ പ്ലസിന്‌റെ പുതിയ മോഡല്‍ വണ്‍ പ്ലസ് 3ടി എത്തി. 64ജിബി വേരിയന്‌റിന് 29,999 രൂപയും 128 ജിബി വേരിയന്‌റിന് 34,999 രൂപയുമാണ് വില. വണ്‍പ്ലസ് കുടുംബത്തില്‍ നിന്നുള്ള ഏറ്റവും വിലപിടിച്ച മോഗലാണിത്. ഇരു മോഡലുകളും 14- ാം തീയതി മുതല്‍ ആമസോണില്‍ ലഭ്യമാകും.

സ്‌നാപ്ഡ്രാഗന്‍ 821 പ്രൊസസറാണ് വണ്‍പ്ലസ് 3ടിക്ക് കരുത്ത് പകരുന്നത്. 6 ജിബി റാമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 6.0.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്.

ഫിംഗര്‍പ്രിന്‌റ് സ്‌കാനറോട് കൂടിയാണ് ഫോണ്‍ എത്തുന്നത്. 3400 എം എ എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് സുരക്ഷയേകുന്നത് കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 4 ആണ്. ഗണ്‍മെറ്റല്‍, സോഫ്റ്റ് ഗോള്‍ഡ് നിറങ്ങളിലാണ് വണ്‍പ്ലസ് 3 T ലഭ്യമാകുക.