2000 കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി

    2000 കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ധരൗണി ഗ്രാമവാസികളാണ് സ്ഥലത്തെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ജീവനക്കാരെയാണ് ഗ്രാമവാസികള്‍ ബാങ്കിനുള്ളില്‍ തടഞ്ഞുവെച്ചത്. 2000 നോട്ടുകള്‍ കൊണ്ട് പൊറുതിമുട്ടിയാണ് നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ തടഞ്ഞുവെച്ചത്.

    നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കുകളില്‍ നിന്ന് 2000ന്റെ നോട്ടുകളാണ് വ്യാപകമായി ലഭിക്കുന്നത്. ഇത് ചില്ലറയാക്കാനും വിനിമയം നടത്താനും നെട്ടോട്ടമോടിയ ഗ്രാമവാസികള്‍ ഒടുവില്‍ രോഷാകുലരാകുകയായിരുന്നു.

    ജിന്ദിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന് മുമ്പില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ എത്തിയ നൂറോളം പേര്‍ ബാങ്കിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് രാത്രി 10 മണിയോടെ പോലീസെത്തിയാണ് ഇവരെ പുറത്തിറക്കിയത്