മയക്കുമരുന്ന് നല്‍കി പരിശീലകന്‍ പീഡിപ്പിച്ചെന്ന് ദേശീയ ഷൂട്ടിംഗ് താരത്തിന്‌റെ പരാതി

ന്യൂഡല്‍ഹി: മയക്കുമരുന്ന് നല്‍കി പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം രംഗത്ത്. പാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കി ഡല്‍ഹിയില്‍ വച്ച് പരിശീലകന്‍ ബലാത്സംഗം ചെയ്തതായാണ് പരാതി.

മുന്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹരിയാന താരമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 12ന് നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് ഇടെയാണ് സംഭവം. താരം താമസിക്കുന്ന സര്‍ക്കാര്‍ കോട്ടേഴ്‌സില്‍ വച്ചായിരുന്നു പീഡനം.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി നിരവധി ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ പ്രതിനിധീകരിച്ച താരമാണ് പരാതിക്കാരി. താരത്തിന്‌റെ പരാതിയില്‍ പോലീസ് പരിശീലകനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.