150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പ് അവതാര്‍ ഗോള്‍ഡിന്റെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിക്കെതിരെയും നിയമനടപടിക്ക് കോടതിയെ സമീപിക്കുമെന്ന് നിക്ഷേപകര്‍. അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്നാമന്‍ നാസറിനെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നും നിക്ഷേപകരുടെ സമരസമിതി തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിക്ഷേപ സമാഹരണത്തിന്റെ സമയത്തേ ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിയാണെന്ന് ഉടമകള്‍ തങ്ങളോട് പറഞ്ഞിരുന്നതായി സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ പറഞ്ഞു. ‘മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും രണ്ടാമതൊന്നാലോചിക്കാതെ അന്ന് നിക്ഷേപം നടത്തിയത്. ഇത്രയധികം നിക്ഷേപകരും പണവും എത്തിയതും മമ്മൂട്ടി എന്ന സാന്നിധ്യം ഉള്ളതിനാലാണ്’.- അബൂബക്കര്‍ പറയുന്നു.