ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏകദിന ടീം പ്രഖ്യാപിച്ചു; നയകന്‍ കോഹ്ലി

മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ വര്‍ത്തെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയെയാണ് നായകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തത്. കോഹ്ലിയെ കൂടാതെ ടീമില്‍ ഇടെ നേടിയ ഇന്ത്യന്‍ താരം പേസര്‍ ജസ്പ്രീത് ബുംറയാണ്.

ക്രിക്കറ്റ് ഓസട്രേലിയ ടീം: വിരാട്‌കോഹ്ലി(ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ക്ലിന്‌റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, മിച്ചല്‍ മാര്‍ഷ്, ജോണ്‍ ഹേസ്റ്റിങ്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ബട്‌ലര്‍, ജസ്പ്രീത് ബുംറ, ഇമ്രാന്‍ താഹിര്‍.

ഐ.സി.സി ഏകദിന ടീമിന്‌റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന നായകനായും കോഹ്ലിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 2016ല്‍ 10 മത്സരങ്ങളില്‍ മാത്രമാണ് കോഹ്ലി കളിച്ചത്. ഇതില്‍ ന്യൂസിലാണ്ടിനെതിരെ പുറത്താകാതെ 154 നേടിയത് ഉള്‍പ്പെടെ 3 സെഞ്ചുറി നേടി.