കൊച്ചി: ഐ.എസ്.എല്ലിന്‌റെ ഫൈനലില്‍ പ്രവേശിച്ചതിന്‌റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്‌റെ ബസ് മോട്ടോര്‍ വാഹനവകുപ്പ് പൊക്കി. ചട്ടങ്ങള്‍ പാലിക്കാത്തതിന്‌റെ പേരില്‍ 1.46 ലക്ഷം രൂപ പിഴയടക്കാന്‍ വാഹന ഉടമയോട് മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയുടെ വോള്‍വോ ബസാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ബസിന് പൂര്‍ണ്ണമായി മഞ്ഞ നിറവും ബ്ലാസ്റ്റേഴ്‌സിന്‌റെ പരസ്യവും നല്‍കുകയായിരുന്നു. പരസ്യ ഇനത്തില്‍ ഒരു രൂപ പോലും നല്‍കാതെയായിരുന്നു ഇത്. ഇതാണ് ബസിന് പിഴചുമത്താന്‍ കാരണം.
ബസ്സിനു ചുറ്റും കളിക്കാരുടെ ചിത്രവും ടീമിന്റെയും സ്‌പോണ്‍സര്‍ മാരുടെയും പരസ്യമാണ് പതിച്ചിരിക്കുന്നത്. അതേസമയം ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനവകുപ്പിന്റെ അനുമതിയും നിശ്ചിത ശതമാനം നികുതിയും അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഈ ചട്ടങ്ങളൊന്നും ബസ് പാലിച്ചിട്ടില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.