ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു സൈനികരില്‍ ഒരാള്‍ മലയാളി. കണ്ണൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്. കണ്ണൂര്‍ കൊടോളിപ്രത്ത ചക്കോലക്കണ്ടിയിലെ സി ഓമനയുടെ ഏകമകനായ രതീഷിന് നാലു മാസം പ്രായമായ മകനുമുണ്ട്.
ഈ മാസം ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് തിരികെ പോയത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട്ട് എത്തിക്കുമെന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്.