ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയ ട്രോളിന് ഇരയാകുന്നത് ഇതാദ്യമില്ല. പലപ്പോഴും സുരേന്ദ്രന് സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇത്തരം ട്രോളുകളിലേക്ക് വഴിതെളിക്കുന്നത്. പതിവുപോലെ ഇത്തവണയും അതാവര്‍ത്തിച്ചു.
ധനമന്ത്ര തോമസ് ഐസക്കിനെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞുവെന്ന് ആരോപിച്ച് തുടങ്ങുന്ന സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ടാഗുകളാണ് ഇത്തവണത്തെ പ്രശ്‌നക്കാര്‍. ടാഗുകളില്‍ ബി.ജെ.പി നേതാക്കള്‍ ആരുമില്ലെങ്കിലും ബോളിവുഡ് താരം സണ്ണി ലിയോണും ഷക്കീലയും ഒബാമയുമൊക്കെ ഇടം പിടിച്ചതാണ് വാര്‍ത്തയ്ക്കിടയായത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും പരിഹാസം ഉയരുകയും ചെയ്തതോടെ സുരേന്ദ്രന്‍ പതിവുപോലെ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്കിലെ ടാഗ് ഒപ്ഷന്‍ മുതലാക്കിയ സാമൂഹിക വിരുദ്ധരാണ് നടപടിക്ക് പിന്നിലെന്നാണ് സുരേന്ദ്രന്റെ വാദം. ഏതായാലും പോസ്റ്റ് ഇട്ടതും പിന്‍വലിച്ചതുമൊക്കെയായി സുരേന്ദനെ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.