ന്യൂഡല്‍ഹി: പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച് റിലയന്‍സ് ജിയോയ്ക്ക് പിഴ. 500 രൂപ മാത്രമാണ് ജിയോയ്ക്ക് പിഴയിട്ടിരിക്കുന്നത്.
ജിയോയുടെ ലോഞ്ചുമായി ബന്ധപ്പെട്ടാണ് പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. അനുമതിയില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിഴചുമത്തിയത്. 1950ലെ നിയമം അനുസരിച്ച് ഇത്തരത്തില്‍ അനധികൃതമായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് 500 രൂപയാണ് പിഴ.