ദോഹ : അമ്മയുടെ വിയോഗത്തില്‍ വിതുമ്പി പ്രവാസി തമിഴ്മക്കള്‍. അമ്മയുടെ വേര്‍പാട് അറിഞ്ഞ് ഓടിയെത്താനാകാത്തതില് നെഞ്ചുപൊട്ടുന്ന വേദനയുമായി കഴിയുകയാണ് ഇവര്‍. ജയലളിതയുടെ വിയോഗത്തില്‍ ഖത്തര്‍ തമിഴര്‍ സംഘം അനുശോചനം രേഖപെടുത്തി.
പെറ്റമ്മ നഷ്ടപെട്ട വേദനയിലാണ് തിമിഴ് മക്കളെന്ന് തൊഴിലാളികള്‍ പ്രതികരിക്കുന്നു. ജയളിതയെ നേരില്‍ കണ്ട അനുഭവങ്ങള്‍ പങ്കുവെച്ച് ചിലര്‍ പൊട്ടിക്കരഞ്ഞു. ജയലളിതയുടെ വിയോഗം തമിഴ്നാടിന്റെ നികത്താനാവാത്ത നഷ്ടമാണെന്ന് അവര്‍ പ്രതികരിച്ചു. അമ്മയെ അവസാനമായി ഒരുനോക്ക് കാണാനാകുന്നില്ലെന്ന വിതുമ്പലിലാണ് തമിഴ് പ്രവാസികള്‍.