കൊളംബോ: അണ്ടര്‍ 19 ഏഷ്യകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട ധാരണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 273 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 239 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യന്‍ സ്‌കോറിങ്. രണ്ടാം വിക്കറ്റില്‍ ഷുബ്മാന്‍ ഗില്‍ (70) അര്‍ധസെഞ്ച്വറി നേടി. മധ്യനിരയില്‍ നായകന്‍ അഭിഷേക് ശര്‍മയും (29), സല്‍മാന്‍ ഖാനും (26) റണ്‍സടിച്ചതോടെ ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ റീവന്‍ കെല്ലിയും (62) കമിന്‍ഡു മെന്‍ഡിസും (53) നേടിയ അര്‍ധസെഞ്ച്വറികള്‍ പാഴായി. ഇന്ത്യക്കായി അഭിഷേക് ശര്‍മ നാലും രാഹുല്‍ ചഹര്‍ മൂന്നും വിക്കറ്റുകള്‍ നേടി.