പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി ഡിജിപി

    തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്‌റ്റേഷനുകളില്‍ യോഗ പരിശീലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

    സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍ക്കാണ് ഇതിന്റെ ചുമതല. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായുള്ള ഈ പരിശീലനത്തില്‍ എല്ലാ ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

    ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലകരാണ് യോഗത്ത് നേതൃത്വം നല്‍കുന്നത്.
    തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ നിലവില്‍ ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്.